തലസ്ഥാനമായ മാലെയില്‍ വച്ചായിരുന്നു അറസ്ററ്. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി. ഉദ്യോഗസ്ഥര്‍ ഷംനാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഷംനാസിനൊപ്പം അറസ്ററിലായ രണ്ടുപേര്‍ അവരുടെ സഹോദങ്ങളാണെന്നും പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഒരു വയസില്‍ താഴെയുള്ള കുഞ്ഞ് ഉള്‍പ്പെടെ 3 കുട്ടികളുടെ അമ്മയാണ് അറസ്ററിലായ ഷംനാസ്. മന്ത്രവാദം മാലദ്വീപില്‍ ക്രിമിനല്‍ കുറ്റമല്ലെങ്കിലും ഇസ്ളാമിക നിയമപ്രകാരം ഇതിന് 6 മാസത്തെ ജയില്‍ ശിക്ഷ ലഭിക്കും. മാലദ്വീപ് പ്രസിഡന്റുമായി അടുത്തിടപഴകാനാണ് മന്ത്രവാദം ചെയ്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഷംനാസിന്റെ മുന്‍ ഭര്‍ത്താവും രാഷ്ട്രപതിയുടെ ഓഫീസിലെ മന്ത്രിയുമായ ആദം റമീസിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Comments: